07:40pm 23 October 2026
NEWS
ഡിംസ് മീഡിയ കോളേജിൽ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു.
04/09/2026  03:19 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഡിംസ് മീഡിയ കോളേജിൽ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു

 

മുരിങ്ങൂർ: ഡിംസ് മീഡിയ കോളേജിൽ കോളേജ് യൂണിയന്റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ അധ്യാപക ദിനം ആഘോഷിച്ചു. ഡിംസ് ഡയറക്ടർ റവ. ഡോ. ആന്റണി വടക്കേകര വി.സി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളെ ഉത്തമ പൗരന്മാരായി വാർത്തെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സിനോജ് ആന്റണി അധ്യാപക ദിന സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ ജിജി സി. ബേബി, ഫിനാൻസ് ഓഫീസർ ഫാ. ടോം ജോൺ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപക ദിനത്തോടനുബന്ധിച്ച് കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി വൈവിധ്യമാർന്ന കലാപരിപാടികളും മത്സരങ്ങളും വിദ്യാർത്ഥികൾ സംഘടിപ്പിച്ചു. പരിപാടിയിൽ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരും പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img